Kerala
പാലക്കാട്: സിപിഎമ്മിനെതിരെ വിമർശനവുമായി പി.കെ. ശശി രംഗത്ത്. ബ്രസീൽ ലോകകപ്പ് മത്സരത്തിൽനിന്നു വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തിൽനിന്നു വിടവാങ്ങുമെന്ന് പി.കെ. ശശി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പി.കെ. ശശി ഉന്നമിട്ടു. എം.വി. ഗോവിന്ദനെ ഗോവിന്ദൻ എന്നേ വിളിക്കാനാവൂ എന്നും അയാൾ വെറും പി.ടി. മാഷാണെന്നും പി.കെ. ശശി പരിഹസിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഗോവിന്ദന് മുതൽ ബ്രാഞ്ച് അംഗത്തിനു വരെ വലിയ അഹങ്കാരമായിരുന്നു എന്നും ശശി കുറ്റപ്പെടുത്തി.
എം.വി. ഗോവിന്ദനെതിരായ ജി. സുധാകരന്റെ വിമർശനത്തിനു പിന്നാലെയാണ് പി.കെ. ശശിയുടെയും വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ എം.വി. ഗോവിന്ദൻ യോഗ്യനല്ലെന്നും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു സുധാകരന്റെ വിമർശനം.
വർഗമോ വർഗവഞ്ചകനോ എന്താണെന്നു ഗോവിന്ദന് അറിയില്ല. വലിയ സൈദ്ധാന്തികനാണെന്ന ലേബൽ പത്രക്കാരാണ് നൽകിയത്. ഒന്നുകിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം ഗോവിന്ദൻ ഒഴിയണം, അല്ലെങ്കിൽ പാർട്ടി അയാളെ പുറത്താക്കണമെന്നും സുധാകരൻ പറഞ്ഞു.
Kerala
കോട്ടയം: മത്സരിച്ച 12 സീറ്റിലും പരാജയം ഏറ്റുവാങ്ങിയ കേരള കോൺഗ്രസ്-എമ്മിന്റെ രാഷ്ട്രീയ ഭാവി ഭീഷണിയിലാണെന്നും പിളരുമെന്നുമൊക്കെ പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണെന്ന് മാണി ഗ്രൂപ്പിനെ ഉപദേശിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകൻ ടി. ദേവപ്രസാദ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:
Kerala
മലപ്പുറം: യുഡിഎഫ് പ്രവേശനത്തിൽ സന്തോഷമെന്ന് പി.വി. അൻവർ. പിണറായിസത്തിന്റെ തിക്താനുഭവങ്ങൾക്കിടെ കിട്ടിയ സന്തോഷ വാർത്തയാണിതെന്നും യുഡിഎഫ് നേതാക്കൾക്ക് അഭിവാദ്യങ്ങളെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ ഉയര്ത്തിയ വിഷയങ്ങള് ശരിയെന്ന് തെളിഞ്ഞതിലുള്ള അംഗീകാരമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർഷിപ്പ്. പിണറായിസത്തിനെതിരെയുള്ള വോട്ട് വരാൻ കിടക്കുന്നേയുള്ളുവെന്നും യുഡിഎഫ് 100 സീറ്റ് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ മത്സരിക്കുക എന്നതിനേക്കാൾ യുഡിഎഫ് അധികാരത്തിൽ കയറുക എന്നത് പ്രധാനം. മുന്നണി പറഞ്ഞാൽ എവിടെയും മത്സരിക്കും. നിരുപാധിക പിന്തുണയാണ് യുഡിഎഫിന് നൽകുന്നത്. എൽഡിഎഫ് സർക്കാർ ഹാൻഡിക്യാപ്പ്ഡാണെന്നും അൻവർ വിമർശിച്ചു.
ഇടത് പക്ഷക്കാർ തന്നെ യുഡിഎഫിന് വോട്ട് ചെയ്യും. മരുമോനിസത്തെയും പിണറായിസത്തെയും സഖാക്കൾ തന്നെ വോട്ട് ഇട്ട് തോൽപിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: കേരള രാഷ്ട്രീയം മാറുന്നുവെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപി. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡൽഹിയിൽ സുരേഷ്ഗോപി.
പാർലമെന്റിലെ ഇരുസഭകളിലേയും എംപിമാർക്ക് ജിലേബി നൽകിയാണ് സുരേഷ് ഗോപി സന്തോഷം പങ്കുവച്ചത്. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ പിടിച്ചെടുത്ത് ബിജെപിയുടെ വലിയ മുന്നേറ്റമായാണ് വിലയിരുത്തൽ.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും എന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.